പാലാ: തങ്ങൾ ആഘോഷങ്ങളിൽ മുഴുകുമ്പോൾ തങ്ങളുടെ സഹോദരങ്ങളുടെ ഇല്ലായ്മകൾക്ക് പരിഹാരം കാണുന്നതാകണം യഥാർത്ഥ ആഘോഷങ്ങളെന്ന വലിയ സന്ദേശം നൽകുകയാണ് ഈ ഓണക്കാലത്ത് പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിലെ കുരുന്നുകൾ. പാലാ മരിയ സദനത്തിലെ കുരുന്നുകൾക്കും അശരണർക്കുമായി അവശ്യസാധനങ്ങൾ ശേഖരിച്ച് നൽകിക്കൊണ്ടാണ് പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിലെ കുരുന്നുകൾ വ്യത്യസ്മായ ഓണാഘോഷം ഒരുക്കിയത്. ഒരു ലക്ഷം രൂപയിലധികം രൂപയുടെ അവശ്യ സാധനങ്ങൾ ആണ് സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് ശേഖരിച്ചത്. മരിയ സദനം ഡയറക്ടർ ബോർഡംഗം മിനി സന്തോഷിന് സാധനങ്ങൾ കൈമാറി ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴി ഉദ്ഘാടനം നിർവ്വഹിച്ചു.പി റ്റി.എ പ്രസിഡൻ്റ് ജോഷിബ ജയിംസ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബിൻ സി സെബാസ്റ്റിൻ, സി.ജെസിൻ സി.ലിജി ,ലീജാ മാത്യു.സി. ഡോണാ, മാഗി ആൻഡ്രൂസ് ലിജോ ആനിത്തോട്ടം, അലൻ ടോം, പി.റ്റി.എഎക്സിക്യൂട്ടീവ് അംഗം ജയ്സൺ ജേക്കബ് എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision