വത്തിക്കാന്‍ സിറ്റി: മുത്തശ്ശി- മുത്തശ്ശൻമാരുടെയും, പ്രായമായവരുടെയും മൂന്നാം ലോക ദിനത്തോടനുബന്ധിച്ച് ഇന്നു ജൂലൈ 23നു പൂര്‍ണ്ണ ദണ്ഡവിമോചനത്തിനുള്ള അവസരം.
ഇന്നേ ദിവസം ആത്മീയ ചടങ്ങുകളിൽ പങ്കുചേരുന്നതിലൂടെ രോഗികളായവർക്കും, തുണയില്ലാത്തവർക്കും,ഗുരുതരമായ കാരണത്താൽ വീടുവിട്ടിറങ്ങാൻ കഴിയാത്തവർക്കും ദണ്ഡവിമോചനം പ്രാപിക്കാൻ സാധിക്കും.
2021-ൽ ഫ്രാൻസിസ് പാപ്പ സ്ഥാപിച്ചതാണ് വയോധികര്‍ക്ക് വേണ്ടിയുള്ള ദിനം. യേശുവിന്റെ മുത്തശ്ശി മുത്തച്ഛൻമാരായ വിശുദ്ധ ജോവാക്കിമിന്റെയും, വിശുദ്ധ അന്നയുടെയും തിരുന്നാളോടനുബന്ധിച്ച് ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയാണ് ദിനം കൊണ്ടാടുന്നത്. ഇന്നു വത്തിക്കാനിലും വിവിധ ശുശ്രൂഷകള്‍ നടക്കും.
തദവസരത്തിൽ പാപമോചന ശുശ്രൂഷയ്ക്ക് വിശ്വാസികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുവാൻ, ബന്ധപ്പെട്ട വൈദികര്‍ വേണ്ട ക്രമീകരണങ്ങൾ ചെയ്തു കൊടുക്കണമെന്നും അപ്പസ്തോലിക പെനിറ്റൻഷ്യറി ആഹ്വാനം ചെയ്തിട്ടുണ്ട്. വിശുദ്ധ കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, പാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാർത്ഥന എന്നിവയാണ് ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള പ്രാഥമിക നിബന്ധനകൾ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision