അതിവേഗ റെയില്‍പാത പദ്ധതി നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തീര്‍ക്കുക എന്നതിനാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. അതിവേഗം റെയില്‍ പദ്ധതിയ്ക്കായി പൊന്നാനിയില്‍ ഓഫിസ് തുറന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിക്കായി ഏപ്രില്‍, മെയ് മാസങ്ങളില്‍ തന്നെ ഫീല്‍ഡ് വര്‍ക്ക് ആരംഭിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.












