സുഡാനിലെ ആഭ്യന്തരയുദ്ധത്തിനിടെ ഒഡീഷ സ്വദേശിയായ ഇന്ത്യക്കാരനെ വിമത സേന തട്ടിക്കൊണ്ടുപോയി. ഒഡീഷയിലെ ജഗത്സിംഗ്പുര്‍ ജില്ലയില്‍ നിന്നുള്ള 36-കാരനായ ആദര്‍ശ് ബെഹ്റയെയാണ് സുഡാനിലെ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് തട്ടിക്കൊണ്ടുപോയത്.
ബെഹ്റ 2022 മുതൽ സുഡാനിലെ ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് കുടുംബം അറിയിച്ചു. ഇയാളുടെ മോചനത്തിനായി ശ്രമങ്ങള്‍ നടന്നുവരികയാണ്. സുഡാനിലെ അധികാരികളുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും രാജ്യം അടുത്ത ഏകോപനം നടത്തുന്നുണ്ടെന്ന് ഇന്ത്യയിലെ സുഡാൻ അംബാസഡർ മുഹമ്മദ് അബ്ദല്ല അലി എൽതോം അറിയിച്ചു.












