ഒ. സദാശിവൻ കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി. ഡോക്ടർ എസ്.ജയശ്രീയാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടേത് ആണ് തീരുമാനം.
തടമ്പാട്ടുതാഴം ഡിവിഷനിൽ നിന്നാണ് ഒ. സദാശിവൻ വിജയിച്ചത്. എൽഡിഎഫിന്റെ മുതിർന്ന നേതാവായ ഒ. സദാശിവൻ മൂന്ന് തവണയാണ് കോഴിക്കോട് കോർപറേഷനിൽ നിന്ന് മത്സരിച്ച് വിജയിച്ചിട്ടുള്ളത്.
നിലവില്‍ സിപിഎം കൗണ്‍സില്‍ പാര്‍ട്ടി ലീഡറാണ് ഒ സദാശിവന്‍. സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയാ കമ്മറ്റി അംഗവുമാണ്. ജയശ്രീ കോട്ടുളിയിൽ നിന്നാണ് മത്സരിച്ച് ജയിച്ചത്.














