പാലാ: കേരളാ സർക്കാർ അംഗീകാരത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപീകരിച്ച സാൻ തോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ജാതി കർഷക സംഗമവും പരീശീലന ക്ലാസും പാലായിൽ നടത്തപ്പെട്ടു. പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ PSWS ഡയറക്ടർ ഫാ തോമസ് കിഴക്കേലിന്റെ അദ്ധ്യക്ഷതയിൽ മാണി സി കാപ്പൻ എം.എൽ.എ കർഷക സംഗമം ഉദ്ഘാടനം ചെയ്തു. ജാതികർഷകർ അഭിമുഖീകരിക്കുന്ന വിവിധ പ്രശനങ്ങളും ശാസ്ത്രീയമായ ജാതി പരിപാലന മുറകളും ജാതിക്കാ സംഭരണവും മൂല്യ വർദ്ധിത ഉല്പന്ന നിർമ്മാണ സാധ്യതകളും വിപണന സംവിധാനങ്ങളും സംബന്ധിച്ചും നടന്ന ക്ലാസ്സുകൾക്ക് ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം സീനിയർ സയന്റിസ്റ്റ് ഡോ ലിജോ തോമസുo പ്രമുഖ ജാതി കർഷകനും വ്യവസായിയുമായ ജോസഫ് സെബാസ്റ്റ്യനും നേതൃത്വം നൽകി. ഡാന്റീസ് കൂനാനിക്കൽ സ്വാഗതവും പി.വി.ജോർജ് പുരയിടം നന്ദിയും പറഞ്ഞു. ജോയി മടിയ്ക്കാങ്കൽ, മാനുവൽ ആലാനി, എബിൻ ജോയി, സാജു വടക്കൻ , ജോയി വട്ടക്കുന്നേൽ, ജസ്റ്റിൻ ജോസഫ്, സൗമ്യ ജയിംസ്, ആലീസ് ജോർജ്, സിൽവിയാതങ്കച്ചൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
ജാതി കർഷക സംഗമം നടന്നു
Date: