ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെയും പെണ്‍കുട്ടികളെയും ആക്രമിച്ച ബജ്‌റംഗ്ദര്‍ നേതാക്കള്‍ക്ക് എതിരെ പരാതി നല്‍കി പെണ്‍കുട്ടികള്‍. ബജ്‌റംഗ്ദള്‍ നേതാവായ ജ്യോതി ശര്‍മ്മ
അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി. എന്നാല്‍ പരാതി കിട്ടിയിട്ട് പോലും പൊലീസ് കേസെടുക്കാന്‍ വൈകുന്നു എന്നാണ് വിവരം. ഓര്‍ച്ച പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
ഓര്‍ച്ച പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ദുര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും എന്നാണ് സൂചന. നേരത്തെ നാരായണ്‍പൂര്‍ പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചിരുന്നു.














