ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഫണ്ടിന്റെ ദുരുപയോഗം.

spot_img

Date:

ജൂലൈ 11ന് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട CAG (Comptroller and Auditor General) റിപ്പോർട്ടിലെ ന്യൂനപക്ഷ സ്കോളർഷിപ്പുകളെ സംബന്ധിക്കുന്ന കണ്ടെത്തലുകൾ (റിപ്പോർട്ട് നമ്പർ 3, സെക്ഷൻ സി, അധ്യായം 6) ഗൗരവമേറിയതാണെന്നും സർക്കാർ അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ. റിപ്പോർട്ട് പ്രകാരം 2017 – 2022 കാലയളവിൽ പലപ്പോഴായി പ്രീ, പോസ്റ്റ് – മെട്രിക് സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിലും നടപടിക്രമങ്ങൾ പാലിക്കുന്നതിലും പ്രസ്തുത സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതിലും കുറ്റകരമായ അനാസ്ഥയും നിർത്തരവാദിത്വപരമായ സമീപനവും ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ പൊതു, ഉന്നത വിദ്യാഭ്യാസ ഡയറക്ടർമാർ വരെ സ്വീകരിച്ചതായാണ് CAG റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി.

ആയിരക്കണക്കിന് വിദ്യാർഥികളുടെ അപേക്ഷകൾ തുടർ നടപടികൾക്ക് വിധേയമാക്കാത്തതും, ഒരേ കുടുംബത്തിലെ രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പുകൾ ലഭിക്കാനിടയായതും, വിവിധ സ്കോളർഷിപ്പുകൾ ഒരേ വിദ്യാർത്ഥിക്ക് തന്നെ ലഭിക്കുന്നതും, പെൺകുട്ടികൾക്കായുള്ള സി എച്ച് മുഹമ്മദ്കോയ സ്കോളർഷിപ്പ് ആൺകുട്ടികൾക്ക് ലഭിക്കാനിടയായതും ഗുരുതരമായ വീഴ്ചകളാണ്. സ്കോളർഷിപ്പുകളുടെ നടപടിക്രമങ്ങളിലെ വീഴ്ചകൾക്ക് പുറമേ, ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്കായുള്ള ഫണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് വകമാറ്റി ചെലവഴിച്ചെന്നുള്ള കണ്ടെത്തലും ഗുരുതരമാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related