ഏറ്റുമാനൂർ: ഏറ്റുമാനൂർ ഉപജില്ലാ കലോത്സവ വേദിയിൽ നടന്ന ഹൈസ്കൂൾ വിഭാഗം യക്ഷഗാനം മത്സരത്തിൽ എൻ.എസ്.എസ്. എച്ച്.എസ്.എസ്. കിടങ്ങൂർ ടീം ഉജ്ജ്വല വിജയം സ്വന്തമാക്കി.
കർണാടക പാരമ്പര്യ കലാരൂപമായ യക്ഷഗാനം അതിൻ്റെ തനിമ ഒട്ടും ചോരാതെ അവതരിപ്പിച്ച കിടങ്ങൂർ ടീമിന് ഒന്നാം സ്ഥാനവും ‘എ’ ഗ്രേഡും ലഭിച്ചു. മികച്ച വേഷവിധാനം, താളബോധം, അഭിനയം എന്നിവ ടീമിൻ്റെ പ്രകടനത്തിന് മാറ്റേകി. കലാപരമായ മികവിലൂടെ കിടങ്ങൂർ സ്കൂളിന് ഈ നേട്ടം ഏറെ അഭിമാനകരമായി.












