ചേർപ്പുങ്കൽ: ബി. വി. എം. കോളേജ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ 2022 ലെ നാഷണൽ ഫ്ലോറൻസ് നൈറ്റിങ് ഗേൽ അവാർഡ് നേടിയ ഷീലാറാണി വി.എസ്. ന് സ്വീകരണം നൽകി.
കൂടല്ലൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ നേഴ്സ് ആയ ഷീലാറാണിക്ക് പാലിയേറ്റിവ് കെയർ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു. ആരോഗ്യ ശുശ്രുഷാരംഗത്തെ ഉന്നത ബഹുമതികളിലൊന്നായ നാഷണൽ ഫ്ലോറൻസ് നൈറ്റിങ് ഗേൽ അവാർഡ് രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ഷീലാറാണിക്ക് സമ്മാനിച്ചത്. കിടങ്ങൂർ പഞ്ചായത്തിലുടനീളം കർമ്മനിരതയായ ഷീലാറാണിയെ മെമെന്റോയും ഫലകവും ഉപഹാരവും നൽകിയാണ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് ആദരിച്ചത്. ഡീൻ ഓഫ് സ്റ്റഡീസ് ഡോ. ജോർജുകുട്ടി വട്ടോത്ത്, ഐ. ക്യു. എ. സി. കോഡിനേറ്റർ ജെഫിൻ ജോസ്, പ്രോഗ്രാം ഓഫീസർ പി.എസ്. അൻജുഷ, വിദ്യാർത്ഥി പ്രതിനിധികളായ ജീവ, അതുൽ, എയ്ഞ്ചൽ എന്നിവർ പ്രസംഗിച്ചു.
watch : https://youtu.be/_v341B9HFeU
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision