പ്രവാസി പ്രശ്നപരിഹാരത്തിന് കാര്യക്ഷമമായ ഇടപെടൽ അനിവാര്യം: മാണി സി കാപ്പൻ

Date:

രാമപുരം: പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷൻ ഓർമ്മ കേരള ചാപ്റ്റർ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്യായമായി കാലങ്ങളായി നടത്തി വരുന്ന വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് എന്ന പകൽകൊള്ള അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തത് പ്രവാസി സമൂഹത്തോടുള്ള അവഗണനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷൻ ഓർമ്മ കേരള ചാപ്റ്റർ ഓഫീസ് രാമപുരത്ത് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. ടോമി ജേക്കബ്, മനോജ് ചീങ്കല്ലേൽ, എബി ജെ ജോസ്, ഷാജി ആറ്റുപുറം, എം കെ കുര്യാക്കോസ്, സോജൻ ആറ്റുപുറം, അന്നമ്മ കുര്യാക്കോസ്, റെജിമോൻ കുര്യാക്കോസ്, ആൽബി ഇരുവേലിക്കുന്നേൽ തുടങ്ങിയവർ സമീപം.

കേരള ചാപ്റ്റർ ചെയർമാൻ എം കെ കുര്യാക്കോസ് മാണി വയലിൽ അധ്യക്ഷത വഹിച്ചു. ഓർമ്മ ഇൻ്റർ നാഷണൽ സെക്രട്ടറി ഷാജി ആറ്റുപുറം, ഇന്ത്യാ പ്രോവിൻസ് ചെയർമാൻ എബി ജെ ജോസ്, ഡിജോ കാപ്പൻ, സണ്ണി പൊരുന്നക്കോട്ട്, ആൽബി ഇരുവേലിക്കുന്നേൽ, സോജൻ ആറ്റുപുറം, റെജിമോൻ കുര്യാക്കോസ്, എം പി കൃഷ്ണൻനായർ, സണ്ണി മൈക്കിൾ പ്ലാസ, സുനിൽ തോട്ടുങ്കൽ, ബോസ്കോ തേവർകുന്നേൽ, മനോജ് ചീങ്കല്ലേൽ, ടോമി ജേക്കബ്, ടി കെ ബൽറാം, അന്നമ്മ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക*
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  08

2024 സെപ്റ്റംബർ    08     ഞായർ   1199  ചിങ്ങം  23 വാർത്തകൾ സാഹോദര്യവും സഹവർത്തിത്വവും...

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ...

64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളജ്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ...