ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ രീതിയിലുള്ള ഭൂചലനം അനുഭവപ്പെട്ടു. ജമ്മുകശ്മീർ, പഞ്ചാബ്, ദില്ലി, ഹരിയാന എന്നിവിടങ്ങളിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത്. ദില്ലിയിൽ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision