വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാത്തതില്‍ വിമര്‍ശനവുമായി ഡോ ശശി തരൂര്‍ എംപി. ഔദ്യോഗിക പ്രഭാഷകരില്‍ ആരും ഉമ്മന്‍ ചാണ്ടിയുടെ
പേര് പറയാത്തതില്‍ ലജ്ജിക്കുന്നുവെന്ന് ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉമ്മന്‍ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് താന്‍ സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ തനിക്ക്
സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും ഫേസ്ബുക്കിലൂടെ ഡോ. ശശി തരൂര്‍ എംപി വ്യക്തമാക്കി.