കൊച്ചി : ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജഗിരി കമ്മ്യൂണിറ്റി ബേസ്ഡ് ആക്ഷൻ ഫോർ ഡ്രഗ് പ്രിവൻഷൻ (R – COMBAT ) ലഹരിമുക്ത ഭാരതം എന്ന വിഷയത്തിൽ സിമ്പോസിയവും പാനൽ ചർച്ചയും നടത്തി – രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഫാ.ജോസഫ് എം. കെ. സി എം ഐ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രൊജക്ട് ഡയറക്ടർ ഡോ കെ.ആർ. അനീഷ് അധ്യക്ഷനായിരുന്നു. വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ എസ് : മുഹമ്മദ് ഹരീഷ്, ഫ്രാൻസീസ് മൂത്തേടൻ, അഡ്വ: ചാർളി പോൾ , ഫാ. പി ഡി തോമസ്, ഡോ.റ്റി.ജെ സൗമ്യ രാജ് എന്നിവർ പ്രസംഗിച്ചു.പ്രോജക്ട് ഡയറക്ടർ ഡോ. ജിജി ജോർജ് സ്വാഗതവും പ്രൊജക്ട് കോ – ഓർഡിനേറ്റർ സി ആർ അനന്ദു നന്ദിയും പറഞ്ഞു. പ്രോഗ്രാമിന്റെ ഭാഗമായി രാവിലെ നടന്ന സൈക്കിൾ റാലി അസി എക്സൈസ് കമ്മീഷണർ സി. സുനു ഫ്ലാഗ് ഓഫ് ചെയ്തു.കൊച്ചി മെട്രോ ഡെപ്യൂട്ടി ജനറൽ മാനേജർ പർദീപ് കുമാർ ഖത്രി,ചൈൽഡ്‌ലൈൻ ജില്ലാ കോർഡിനേറ്റർ അഖിൽ ബെന്നി , ഡ്രീംസ് കൊച്ചി ജില്ലാ കോഓർഡിനേറ്റർ ഷിബിൻ ഷാജി വർഗീസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജില്ലയിലെ 75 വിദ്യാലയങ്ങളിൽ ഇതിന്റെ ഭാഗമായി സെമിനാറുകൾ നടന്നു. ചിത്രം : കളമശ്ശേരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ നടന്ന ലഹരിമുക്ത ഭാരതം ” – സിംപോസിയത്തിൽ പ്രൊജക്ട ഡയറക്ടർ ഡോ. ജിജി ജോർജ് സംസാരിക്കുന്നു. ഫാ.പി ഡി. തോമസ്, കെ.എസ് മുഹമ്മദ് ഹരീഷ്, ഫ്രാൻസീസ് മൂത്തേടൻ, ഫാ.ജോസഫ്. എം.കെ. അഡ്വ. ചാർളി പോൾ , ഡോ.റ്റി ജെ സൗമ്യ രാജ്, ഡോ.കെ.ആർ അനീഷ് എന്നിവർ സമീപം.
വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് 👉 visit our website pala.vision