ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികൾ നെറ്റിയിൽ ചാരം പൂശി നോമ്പുകാലത്തിന് ആരംഭം കുറിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ വിശ്വാസ സാക്ഷ്യവുമായി ഹോളിവുഡ് താരങ്ങൾ.
ലത്തീൻ ആരാധനക്രമത്തിലെ വിഭൂതി തിരുനാൾ ദിവസമായിരുന്ന ബുധനാഴ്ച, നിരവധി ഹോളിവുഡ് താരങ്ങൾ നെറ്റിയിൽ ചാരം പൂശിയുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് തങ്ങളുടെ വിശ്വാസത്തിന് സാക്ഷ്യം നൽകി. ഹോളിവുഡ് നടന്മാരായ മാർക്ക് വാൽബർഗും, ജോനാഥൻ റൂമിയും ഫ്രാൻസിസ്കൻ വൈദികനായ ഫാ. മാർക്ക് മേരിയോടൊപ്പം വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. ഫോക്സ് ന്യൂസ് മാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ ഇരുവരും തങ്ങളുടെ പ്രാർത്ഥനാ ദിനചര്യ വിവരിച്ചു.
നെറ്റിയിൽ ചാരം പൂശി കൊണ്ട് ഒരു വൈദികനോടൊപ്പം ഉള്ള ചിത്രമാണ് ഹോളിവുഡ് താരം മാരിയോ ലോപ്പസ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചത്. നിങ്ങൾ ചാരമാണ്, ചാരത്തിലേക്ക് മടങ്ങും എന്നുള്ള ഓർമ്മപ്പെടുത്തലും പോസ്റ്റിൽ ഉണ്ടായിരുന്നു. തൻറെ ഭാര്യയോടൊപ്പം നെറ്റിയിൽ ചാരം പൂശി നിൽക്കുന്ന ചിത്രമാണ് ഹോളിവുഡ് താരം ഡേവിഡ് ഹെൻട്രി പങ്കുവെച്ചത്. കത്തോലിക്ക വിശ്വാസിയായ ഹോളിവുഡ് താരം പട്രീഷ്യ ഹീറ്റണും വിഭൂതി തിരുനാൾ ദിവസം എടുത്ത ചിത്രം സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision