നോമ്പുകാലത്ത് പ്രാർത്ഥനാ പ്രചാരണത്തിന് വേണ്ടി സ്പെയിനിലെ ഡി ക്ലൗസുറാ ഫൗണ്ടേഷന്റെ ക്യാമ്പയിൻ ശ്രദ്ധ നേടുന്നു
. ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച പ്രാർത്ഥനാ വർഷത്തിന്റെ ഭാഗമായുള്ള ക്യാമ്പയിന് “സ്ലോ ഡൗൺ. സ്റ്റോപ്പ്. പ്രേ” എന്നതാണ് ആപ്തവാക്യം നല്കിയിരിക്കുന്നത്. നോമ്പുകാലത്ത് വിശ്വാസി സമൂഹത്തിന് ദൈവവുമായുള്ള ബന്ധം ദൃഢമാക്കാൻ സഹായിക്കുന്നതിന് വേണ്ടി മിണ്ടാമഠങ്ങൾ ഉൾപ്പെടെ നൂറോളം സന്യാസ മഠങ്ങളുടെ ചാപ്പൽ വാതിലുകൾ മാർച്ച് ഏഴാം തീയതി നോമ്പുകാലത്തെ മൂന്നാമത്തെ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് തുറന്നിടും. ഇതുവഴി വിവിധ സന്യാസ സമൂഹങ്ങളുടെ പ്രാർത്ഥനാരീതികൾ മനസ്സിലാക്കാൻ വിശ്വാസി സമൂഹത്തിന് അവസരം നല്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision