ഷില്ലോംഗ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിക്ക് സ്റ്റേഡിയം ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ച് മേഘാലയ സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് സൗത്ത് ടൂറയിലെ പി എ സംഗമ സ്റ്റേഡിയം വിട്ട് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ സ്റ്റേഡിയം വിട്ടുനല്‍കാത്തതിന്റെ കാരണമെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. വെള്ളിയാഴ്ചയാണ് ഷില്ലോംഗിലും ടൂറയിലുമായുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ മോദി പങ്കെടുക്കുക.
തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഈ പരിപാടിക്കാണ് സ്റ്റേഡിയം വിട്ട് നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തത്. അതേസമയം പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെ ആര്‍ക്കും തടയാനാവില്ലെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ അറിയിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision