പി വി അന്‍വറുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. വിഷയത്തില്‍ തീരുമാനം തന്റെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും
അദ്ദേഹം പറഞ്ഞു. അന്‍വറുമായി വ്യക്തിപരമായി പ്രശ്‌നങ്ങളില്ല. ഇന്നലെയും ഉച്ചയ്ക്ക് ഒരുമിച്ചാണ്
ഭക്ഷണം കഴിച്ചത്. എന്തെങ്കിലും ഒക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ എന്റെ പാര്‍ട്ടി അത് ചര്‍ച്ച ചെയ്യും. തീരുമാനങ്ങളെടുക്കും – അദ്ദേഹം വ്യക്തമാക്കി.












