അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് റവന്യൂ വകുപ്പിലെ വില്ലേജ് ഓഫീസ് മുതൽ കളക്ടറേറ്റ് വരെയും, lsgd യിലെ പഞ്ചായത്, മുൻസിപിപ്പാലിറ്റി, കോർപ്പറേഷൻ എന്നീ ഓഫീസുകൾ കയറി ഇറങ്ങി നടക്കേണ്ടി വരുന്നവർക്കായി അതത് പഞ്ചായത്തിലെ, മുൻസിപാലിറ്റിയിലോ, കോർപറേഷനിലോ അപേക്ഷ നൽകിയാൽ മതി.
ഈ വിഷയത്തിൽ റവന്യൂ ഓഫീസുകളിൽ അപേക്ഷ നൽകേണ്ട ആവശ്യവും ഇല്ല.
ഈ വിഷയത്തിൽ ഉള്ള 05/02/2026 ലെ വളരെ പ്രധാനപ്പെട്ട ഹൈകോടതി വിധിയും, നിയമങ്ങളും ചുവടെ ചേർക്കുന്നു. 👇👇
നിയമങ്ങൾ* 👇👇
Kerala Municipality Act, 1994 – Section 412 പ്രകാരം മുനിസിപ്പൽ കോർപറേഷൻ, (കോർപ്പറേഷൻ )മുനിസിപ്പൽ കൗസിൽ (മുനിസിപ്പാലിറ്റി) എന്നീ ഓഫീസുകളിലെ സെക്രട്ടറിമാർക്കും,
Kerala Panchayat Raj Act, 1994 Section 238 പ്രകാരം സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും അപകടകരമായ മരങ്ങൾ ആണെന്ന് ബോധ്യപ്പെട്ടാൽ ആ മരങ്ങൾ തനത് ഫണ്ടിൽ നിന്ന് എടുത്തു ചിലവ് വഹിച്ചു കൊണ്ട് ആ മരങ്ങൾ മുറിച്ചു മാറ്റാനും, ആയതിന് ഉണ്ടായ ചിലവ് സ്ഥലം ഉടമയിൽ നിന്ന് ഈടാക്കാനും അധികാരം ഉണ്ട്.
ഹൈകോടതി വിധി👇☝️
നിയമപരമായ അവകാശങ്ങൾക്കായി ഒരു പൗരനും ഉദ്യോഗസ്ഥ വൃന്ദത്തിനു മുന്നിൽ തലകുനിക്കരുതെന്ന് ഹൈക്കോടതി. 👇👇
സിവിൽ തർക്കം ഉള്ള ഭൂമിയിൽ നിൽക്കുന്ന അപകടകരമായ മരം മുറിക്കാൻ പോരാട്ടം നടത്തിയ 92 കാരനെ പ്രശംസിച്ചും, നോട്ടീസ് നൽകാതെ വരെ മരം മുറിക്കാൻ lsgd സെക്രട്ടറിമാർക്ക് നിയമ പരമായ അധികാരം ഉണ്ടെന്ന് ഉള്ള നിയമം കൂടി വ്യക്തമാക്കിയിട്ടുള്ളതാണ് ഈ കോടതി വിധി.
ഹർജിക്കാരന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച കോടതി, കവി ടി.എസ്. തിരുമുമ്പിന്റെ
“തല നരയ്ക്കുവതല്ല എന്റെ വൃദ്ധത്വം;
തല നരയ്ക്കാത്തതല്ല എന്റെ യുവത്വവും;
പിറവി തൊട്ട് നാളത്രയെന്നെണ്ണുമപ്പതിവുകൊണ്ടല്ല അളപ്പതെൻ യൗവനം;
കൊടിയ ദുഷ്പ്രഭുത്വത്തിന് തിരുമുമ്പിൽ തലകുനിക്കാത്ത ശീലമെൻ യൗവനം.”
എന്ന വരികൾ ഉത്തരവിൽ ഉദ്ധരിച്ചു.
ഭീഷണി സൃഷ്ടിക്കുന്ന രണ്ട് മരങ്ങൾ ഒരു മാസത്തിനകം നീക്കം ചെയ്യാൻ കോടതി കൊച്ചി കോർപറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകി.
ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടറും ഫോർട്ട് കൊച്ചി ആർ.ഡി.ഒയും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ മരം മുറിക്കുന്നതിന് സ്ഥലമുടമയ്ക്ക് നോട്ടീസ് നൽകാതെയും ഇടപെടാൻ മുനിസിപ്പാലിറ്റീസ് ആക്റ്റ് പ്രകാരം നഗരസഭാ സെക്രട്ടറിമാർക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
ആൾ പാർപ്പില്ലാത്ത പറമ്പിലെ മരങ്ങളുടെ കൊമ്പുകളും വേരുകളും തന്റെ വീടിനും വാട്ടർ ടാങ്കിനുമടക്കം കേടുപാടുകൾ ഉണ്ടാക്കിയതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. മഴയും കാറ്റും വീശുമ്പോൾ ജീവഭയം ഉണ്ടാകുന്നതായും അദ്ദേഹം വ്യക്തമാക്കി. സമീപത്തെ പറമ്പ് കാടുപിടിച്ച് ഇഴജന്തുക്കളും വവ്വാലുകളും നിറഞ്ഞിരിക്കുകയാണെന്നും ഹർജിയിൽ പറയുന്നു.
2017-ൽ ഹർജിക്കാരൻ ആദ്യം ആർ.ഡി.ഒയ്ക്ക് പരാതി നൽകിയിരുന്നു. അന്വേഷണത്തിന് ആർ.ഡി.ഒ നിർദേശം നൽകിയെങ്കിലും മരങ്ങൾ നീക്കുന്നതിനുള്ള നടപടികൾ ഉണ്ടായില്ല.
തുടർന്ന് ഹർജിക്കാരൻ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമോപദേശം തേടി. തുടർന്ന് രാമേശ്വരം വില്ലേജ് ഓഫീസർ പരിശോധന നടത്തി അപകടാവസ്ഥയുണ്ടെന്ന് കോർപറേഷനെ ഉൾപ്പെടെ അറിയിച്ചു. എന്നിട്ടും നടപടിയുണ്ടായില്ല.
ഹർജിക്കാരൻ ജില്ലാ കളക്ടർക്കു പരാതി നൽകിയതിനെ തുടർന്ന് ഉചിതമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. എന്നാൽ കോർപറേഷൻ തൊഴിലാളികൾ എത്തി കാടുകൾ മാത്രം വെട്ടി മടങ്ങി. ഇതിനെ തുടർന്നാണ് വിഷയം ഹൈക്കോടതിയിലെത്തിയത്.
സിവിൽ തർക്കം നിലനിൽക്കുന്നതിനാൽ സ്ഥലത്തേക്ക് പ്രവേശനവിലക്കുണ്ടെന്ന നിലപാടാണ് മരം നിലകൊള്ളുന്ന ഭൂമിയുടെ അവകാശികൾ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് നോട്ടീസ് നൽകാതെയും നടപടിയെടുക്കാൻ സെക്രട്ടറിക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നത്.












