എത്ര അതിനൂതനമായ AI സാങ്കേതിക വിദ്യ വന്നാലും കല സൃഷ്ട്ടിക്കുന്ന കാര്യത്തിൽ മനുഷ്യന് പകരമാകാൻ അതിന് സാധിക്കില്ലെന്ന് ഹോളിവുഡിലെ ഇതിഹാസ സംവിധായകൻ ജയിംസ് കാമറൂൺ.
ഡിസംബർ 19 ന് ലോകമെങ്ങുമുള്ള തിയറ്ററുകളിൽ എത്തുന്ന തനറെ പുതിയ സംവിധാന സംരംഭമായ അവതാർ : ഫയർ ആൻഡ് ആഷ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് കാമറൂണിന്റെ പ്രസ്താവന. “കലാസൃഷ്ടികൾ ഉണ്ടാകുന്നത് മനുഷ്യന്റെ വൈകാരിക ബുദ്ധി, സഹജാവബോധം, യുക്തിബോധം എന്നിവ കൊണ്ടെല്ലാമാണ്, അതിനെയൊന്നും ഒരു AI യ്ക്കും അനുകരിക്കാൻ സാധിക്കില്ല.
നമുക്ക് വേണ്ടത് കലാകാരന്മാരെയാണ് ആവശ്യം അവരുടെ കയ്യിലാണ് സകല നിയന്ത്രണവും. മാത്രമല്ല സർഗാത്മകത ഉപബോധമനസ്സിൽ നിന്ന് ഉരിത്തിരിയുന്നതായത്കൊണ്ട് അതിന്റെ കണക്കെടുക്കുകയും അസാധ്യം” ജെയിംസ് കാമറൂൺ പറയുന്നു.












