വാഹനാപകടങ്ങളിൽ പരുക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കുന്നവർക്ക് പാരിതോഷികമായി കേന്ദ്രസർക്കാർ 25,000 രൂപ നൽകും. നടൻ അനുപം ഖേറിനൊപ്പം നാഗ്പൂരിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള ഒരു പരിപാടിയിൽ സംസാരിക്കവെയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.
അപകടത്തിൽ പരുക്കേറ്റവർക്ക് ആദ്യ ഏഴ് ദിവസത്തേക്ക് ഒന്നര ലക്ഷം രൂപ വരെ സർക്കാർ ആശുപത്രി ചെലവ് വഹിക്കുമെന്ന സ്‌കീം കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പ്രഖ്യാപിച്ചത്. അപകടത്തെക്കുറിച്ച് 24 മണിക്കൂറിനുള്ളിൽ പൊലീസിന് വിവരം ലഭിച്ചാൽ ഇരയുടെ ചികിത്സയുടെ ചിലവ് സർക്കാർ വഹിക്കുമെന്നും ഗഡ്കരി പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision