ഏറ്റുമാനൂർ: അസോസിയേഷൻ ഫോർ Intellectually ഡിസേബിൾഡിൻ്റെ നേതൃത്വത്തിൽ,ഭൗതിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ (പെയ്ഡി )ൻ്റെ സഹകരണത്തോടെ
നിരാമയ ഇൻഷുറൻസ്, ലീഗൽ ഗാർഡിയൻ ഷിപ്പ് എന്നിവയെ കുറിച്ചുള്ള പഠന ക്ലാസ് ഫെബ്രുവരി 19 -ന് രാവിലെ 10 മുതൽ ഏറ്റുമാനൂർ സാൻജോസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന ചെയർമാൻ ഫാ.റോയി വടക്കേൽ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡൻറ് മുരളി വേങ്ങത്ത് അധ്യക്ഷത വഹിക്കും.ജില്ലാ കോഡിനേറ്ററും സാൻജോസ് സ്കൂൾ പ്രിൻസിപ്പളുമായ സിസ്റ്റർ അനുപമ മുഖ്യപ്രഭാഷണം നടത്തും.
നാഷണൽ ട്രസ്റ്റ് ജില്ലാ കോർഡിനേറ്റർ സണ്ണി ജോസഫ് പഠന ക്ലാസ് നയിക്കും.1999 -ലെ നാഷണൽ ട്രസ്റ്റ് അനുസരിച്ച് പ്രത്യേക പരിഗണനഅർഹിക്കുന്ന വിഭാഗമായി കരുതി സംരക്ഷണം നൽകിവരുന്ന ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഓട്ടിസം, സെറിബൽ പാൾസി,മെന്റൽ റിട്ടാർഡഷൻ ,മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നീ നാല് വിഭാഗങ്ങൾക്ക് ആശുപത്രി ചിലവ് ലഭ്യമാക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഇൻഷുറൻസ് പദ്ധതിയാണ് നിരാമയ ഇൻഷുറൻസ്.
ഈ പദ്ധതി പ്രകാരം ഒരു വർഷം ലഭിക്കുന്ന പരമാവധി ഇൻഷുറൻസ് തുക ഒരു ലക്ഷം മാത്രമാണ്,ഈ തുക നിശ്ചയിച്ചത് 1999- ലാണ്. 2026 ആയിട്ടും ഈ തുകയിൽ ഒരു വർദ്ധനവും വരുത്തിയിട്ടില്ല.25 വർഷം കൊണ്ട്
ചികിത്സ ചിലവിൽ വൻവർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നത് പരിഗണിച്ച് നിരാമയ ഇൻഷുറൻസ് തുക അഞ്ച്ലക്ഷമായി ഉയർത്തണമെന്ന്
ഭാരവാഹികൾ ആവശ്യപ്പെട്ടു.
നാഷണൽ ട്രസ്റ്റ് ആക്ട് പ്രകാരംഓട്ടിസം സെറിബ്രൽ പാൾസി,ബുദ്ധിമാന്ദ്യം,മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ബാധിച്ച വ്യക്തികൾക്ക് നിയമപരമായ രക്ഷകർത്താവിനെ കണ്ടെത്തി ലീഗൽ ഗാർഡിയൻഷിപ്പ് നൽകുന്നതാണ് ലീഗൽ ഗാർഡിയൻ ഷിപ്പ് പദ്ധതി.
പത്രസമ്മേളനത്തിൽ ജില്ലാ കോഡിനേറ്റർ സിസ്റ്റർ അനുപമ,
ജില്ലാ പ്രസിഡൻറ് മുരളിവേങ്ങത്ത്,
ജില്ലാ സെക്രട്ടറി ടോമി ജോസഫ്,സംസ്ഥാന ട്രഷറർ ജെന്നി തോമസ് എന്നിവർ പങ്കെടുത്തു.












