നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻജോർജ്, തൃണമൂൽ
കോൺഗ്രസ് സ്ഥാനാർഥി പി വി അൻവർ എന്നിവർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. പി.വി അൻവർ കൂടി മത്സരരംഗത്തേക്ക് എത്തിയതോടെ സമീപകാലത്ത് രാഷ്ട്രീയ കേരളം കണ്ട വലിയ
ഉപതിരഞ്ഞെടുപ്പ് പോരാട്ടമാണ് നിലമ്പൂരിൽ നടക്കുന്നത്.