ബൂത്ത് തലങ്ങളിൽ 5 ഇടങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ തീരുമാനം. ഇവിടങ്ങളിൽ പുതിയ നേതാകൾക്ക് ചുമതല നൽകി. 15000-20000 വരെ ഭൂരിപക്ഷം ഉണ്ടാകുമെന്ന വിലയിരുത്തലിൽ
യുഡിഎഫ് ക്യാമ്പ്. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. സർക്കാരിനെതിരായി ലഭിക്കുന്ന എല്ലാ വിഭാഗങ്ങളുടെയും പിന്തുണ സ്വീകരിക്കും. പ്രിയങ്ക
ഗാന്ധിക്ക് ലഭിച്ച വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.













