നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്നതിൽ ബിജെപി നേതൃത്വത്തിന് ആശയക്കുഴപ്പം. ഇന്ന് ഓൺലൈനായി ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു.
സ്ഥാനാർഥിയെ നിർത്താൻ സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് സൂചന. കേരളത്തിന്റെ വികസനത്തിനോ രാഷ്ട്രീയത്തിനോ ഒരു മാറ്റവും വരുത്താത്ത തിരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.