ഏകാധിപത്യ ഭരണം തുടരുന്ന നിക്കരാഗ്വേയില്‍ കത്തോലിക്ക സഭയ്ക്ക് നേരെയുള്ള അതിക്രമം മാറ്റമില്ലാതെ തുടരുന്നു. ഫ്രാന്‍സിസ്ക്കന്‍ വൈദികനും ദൈവദാസനുമായ ഫാ. ഒഡോറിക്കോ ഡി ആൻഡ്രിയ സ്ഥാപിച്ച
നസ്രത്ത് ക്ലിനിക്കും സന്യാസിയെ സ്മരിക്കുന്ന സ്ഥലവും നിക്കരാഗ്വേൻ സ്വേച്ഛാധിപത്യ ഭരണകൂടം കഴിഞ്ഞ ദിവസം കണ്ടുകെട്ടി. നിക്കരാഗ്വേൻ പത്രമായ ‘മൊസൈക്കോ സിഎസ്ഐ’ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.