വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ വെളിപ്പെടുത്തലുമായി കേരള സർവകലാശാല വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ.
കുറ്റാരോപിതനായ എസ്എഫ്ഐ നേതാവ് നിഖിൽ 3 വർഷവും കേരള സർവകലാശാലയിൽ പഠിച്ചിട്ടുണ്ട്. 2017-2020 വർഷ കാലയളവിലാണ് ഡിഗ്രി പഠിച്ചത്. നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് പരിശോധിക്കാൻ രജിസ്ട്രാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കലിംഗ സർവകലാശാലയുടെ പരിശോധനയ്ക്കും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.