ഉയിരെ സംഗീത പരിപാടിയുടെ പേരില്‍ നിജുരാജ് തന്നെയും സംഘത്തെയും കബളിപ്പിച്ചെന്ന് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. തന്റെ മാനേജര്‍ എന്നുളള നിലക്ക് വ്യാജ പ്രചരണം നടത്തി.
പാര്‍ട്ട്ണര്‍ ആകാമെന്ന് പറഞ്ഞ് വന്ന നിജു പിന്നീട് ലാഭവിഹിതം ആവശ്യപ്പെട്ടെത്തി. ആകെ തന്ന അഞ്ച് ലക്ഷം രൂപ തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി തിരികെ വാങ്ങിയെന്നും ഷാന്‍ റഹ്‌മാന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.