ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പതിവായി ഉറങ്ങാൻപോകുന്ന സമയം കഴിഞ്ഞ് രണ്ടുമണിക്കൂറിലധികം നീണ്ടു രാത്രിയാത്ര ഒഴിവാക്കുക.
സാധാരണ നിലയിൽ ഹെഡ്‌ലാംപിന്റെ പ്രകാശം കൊണ്ട് കാണാൻ പറ്റുന്നത് ഏതാണ്ട് 75 മീറ്റർ ആണ്. ഹൈബീം ലൈറ്റ് ഉപയോഗിച്ചാൽ പരമാവധി 150 മീറ്റർ കാണാം. ഈ പരിമിതമായ ദൂരക്കാഴ്ചയിൽ, സെക്കന്റുകൾക്കുള്ളിൽ വേണം ഡ്രൈവർ തീരുമാനങ്ങളെടുക്കേണ്ടത്.
ഈ പരിമിതമായ വെളിച്ചത്തിൽ അകലവും ആഴവും അറിയാനുള്ള ശേഷിയും പ്രതികരണവേഗവും കുറയും.
രാതിയിൽ മുന്നിലെ ഏതു തടസ്സവും സംശയത്തിന്റെ ആനുകൂല്യത്തിൽ ഒഴിവാക്കാതിരിക്കുക, വേഗം കുറയ്ക്കുക.
പ്രായം അൻപതു കഴിഞ്ഞവർ രാതി 40-50 കി.മീ വേഗത്തിലധികം വാഹനമോടിക്കാതിരിക്കുക.
ഉറക്കം കുറയുന്തോറും ഡ്രൈവിങ്ങിലെ കൃത്യത കുറയും . ഉറക്കമോ ക്ഷീണമോ തോന്നിയാൽ വണ്ടി നിർത്തിയിട്ട് അൽപസമയം ഉറങ്ങുന്നതാണ് ഉത്തമം.
രാതികാല വാഹനാപകടങ്ങൾ ഏറ്റവും കൂടുതൽഅർധരാത്രി 12 മുതൽ 2 വരെയും പുലർച്ചെ 4 മുതൽ 6 വരെയുമുള്ള സമയത്താണ്. ഈ സമയം ഡ്രൈവിങ് പരമാവധി ഒഴിവാക്കുക.
നമുക്ക് ഉറക്കം വരുന്നില്ലെങ്കിലും എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവർ ഉറങ്ങിപ്പോകാൻ സാധ്യത ഏറെയാണ്.
മയക്കം വരുത്തുന്ന മരുന്നു കഴിക്കുന്നവർ രാത്രി ഡ്രൈവ് ചെയ്യാതിരിക്കുക.
രാത്രിയാത്രയിൽ പിൻസീറ്റിലിരിക്കുന്ന കുട്ടികളെയും സീറ്റ് ബെൽറ്റ് നിർബന്ധമായി ധരിപ്പിക്കുക.
സംഗീതപ്രേമികൾ രാത്രിയാത്രയിൽ ഉറക്കം വരുത്താൻ ഇടയുള്ള ഇഷ്ടഗാനങ്ങൾ, പതിവായി കേൾക്കുന്ന പാട്ടുകൾ തുടങ്ങിയവ ഒഴിവാക്കുക.