കത്തോലിക്ക സന്യാസിനികളെ മഠത്തിൽ നിന്ന് പുറത്താക്കി സ്വത്തുവകകൾ പിടിച്ചെടുത്ത് നിക്കരാഗ്വേൻ ഭരണകൂടം

Date:

മനാഗ്വേ: കത്തോലിക്ക സന്യാസിനി സമൂഹത്തിലെ അംഗങ്ങളെ മഠത്തിൽ നിന്നു പുറത്താക്കി സ്വത്തുവകകൾ പിടിച്ചെടുത്ത് നിക്കരാഗ്വേൻ ഭരണകൂടത്തിന്റെ പുതിയ അതിക്രമം.

ജൂലൈ രണ്ടാം തീയതിയാണ് ഫ്ലാറ്റേർനിഡാഡ് പോമ്പ്രസ് ഡി ജിസു ക്രിസ്റ്റോ ഫൗണ്ടേഷൻ (ദ സിസ്റ്റേഴ്സ് ഓഫ് ദി പൂവർ ഫ്രറ്റേർണിറ്റി ഓഫ് ജീസസ് ക്രൈസ്റ്റ്) സന്യാസിനി സമൂഹത്തിലെ അംഗങ്ങളെ മഠത്തിൽ നിന്നും സർക്കാർ പുറത്താക്കിയത്. പുറത്താക്കപ്പെട്ട സന്യാസിനികൾ എൽ സാൽവഡോർ എന്ന അയൽ രാജ്യത്തേക്കു മടങ്ങി. ഇനി അവിടെ പാവങ്ങളുടെ ഇടയിൽ സേവനം ചെയ്യുവാനാണ് ഇവരുടെ തീരുമാനം. ഇവരുടെ നിയമപരമായ പ്രവർത്തന അവകാശവും നിക്കാരാഗ്വേയിലെ സർക്കാർ റദ്ദാക്കി കഴിഞ്ഞു.

ആർട്ടിക്കിൾ 66 എന്ന മാധ്യമമാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരവ് ചെലവ് കണക്കുകൾ സർക്കാരിന് റിപ്പോർട്ട് ചെയ്തില്ല എന്ന കുറ്റമാണ് ഈ നടപടിയിലേക്ക് നയിച്ചതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ അവകാശവാദം. പിടിച്ചെടുത്ത സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടു കെട്ടുന്നത് അറ്റോർണി ജനറലിന്റെ ഉത്തരവാദിത്വമാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സന്യാസിനികളെ ലക്ഷ്യംവെച്ചത് സ്വേച്ഛാധിപത്യ നടപടിയായിരുന്നുവെന്നും, ഇപ്പോൾ അവരുടെ സ്വത്ത് കണ്ടുകെട്ടിയത് അതിന്റെ തന്നെ ഭാഗമാണെന്നും “നിക്കരാഗ്വേ, എ പെർസിക്യൂട്ടഡ് ചർച്ച്?” എന്ന പുസ്തകം എഴുതിയ മാർത്താ പട്രീഷ്യ എസിഐ പ്രൻസാ എന്ന കത്തോലിക്ക മാധ്യമത്തോട് പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitehttp://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...