സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എൻഐഎ. 2023 മുതൽ പാകിസ്താൻ ഇന്റലിജൻസ് ഓഫീസർമാരുമായി തന്ത്രപ്രധാനമായ ദേശീയ സുരക്ഷാ വിവരങ്ങൾ പങ്കുവെച്ചെന്ന് ആരോപിച്ചാണ്
നടപടി. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ മോത്തി റാം ജാട്ട് ആണ് അറസ്റ്റിൽ ആയത്. പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥരിൽ നിന്ന് ഇയാൾ ഫണ്ട് കൈപ്പറ്റി എന്നും എൻഐഎ കണ്ടെത്തി. കൂടുതൽ
അന്വേഷണങ്ങൾക്കായി ഇയാളെ ജൂൺ 6 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. സിആർപിഎഫ് ഉദ്യോഗസ്ഥരും കേന്ദ്ര ഇന്റലിജൻസ് ഏജൻസികളിലെ ഉദ്യോഗസ്ഥരും റാമിനെ ചോദ്യം ചെയ്തതിനു ശേഷമാണ് എൻഐഎയ്ക്ക് കൈമാറിയത്.












