ഇന്ന് രാവിലെ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. രാവിലെ 8 മണിക്ക് 5 സെന്റീമീറ്റർ വീതമാണ് ഷട്ടർ ഉയർത്തുന്നത്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ മഴ ശക്തമായതിനെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച പശ്ചാത്തലത്തിലാണ് ഡാം അതിവേഗം നിറയാൻ സാധ്യതയുണ്ട്. മുൻകരുതലായാണ് ഷട്ടർ ഉയർത്തുന്നത്.
