പ്രസിദ്ധമായ ന്യൂയോർക്ക് ടൈം സ്ക്വയറിലെ കൂറ്റന്‍ എല്‍ഇഡി ബോർഡുകളിൽ തിരുപിറവി ദൃശ്യങ്ങളുമായി ക്രിസ്തുമസ് സന്ദേശങ്ങൾ തെളിഞ്ഞത് ശ്രദ്ധേയമായി.
മോർമോൺ ക്രൈസ്തവ സമൂഹമാണ് ‘ലൈറ്റ് ദ വേൾഡ്’ വാർഷിക ക്യാമ്പയിന്റെ ഭാഗമായി ഇരുപത്തിയേഴോളം ബിൽ ബോർഡുകളില്‍ തിരുപിറവി ദൃശ്യങ്ങള്‍ സ്ഥാപിക്കാൻ മുൻകൈ എടുത്തത്. ക്രിസ്തുമസിന്റെ യഥാർത്ഥ അർത്ഥം ആളുകൾക്ക് മനസ്സിലാക്കി കൊടുക്കുകയെന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. ക്രിസ്തുമസ് സന്ദേശം തെളിയുന്നതിന് മുമ്പായി ബിൽ ബോർഡുകൾ പെട്ടെന്ന് കറുത്ത സ്ക്രീനായി മാറിയിരിന്നു.ഏതാനും നിമിഷങ്ങൾക്കുള്ളിൽ പ്രശസ്ത കരോൾ ഗാനമായ സൈലന്റ് നൈറ്റിന്റെ വരികൾ സ്ക്രീനിൽ തെളിഞ്ഞുവന്നു. പിന്നീട് ഈ എഴുത്തുകൾ തിരുകുടുംബത്തിലെ ഓരോ അംഗങ്ങളായി രൂപാന്തരപ്പെടുകയായിരിന്നു. മാലാഖമാർ, ആട്ടിടയന്മാർക്ക് സന്ദേശം നൽകുന്നതും, തിരുപിറവി ദൃശ്യവും കിഴക്ക് നിന്ന് രാജാക്കന്മാർ ഉണ്ണിയേശുവിനെ കാണാൻ എത്തുന്നതും, അവസാനം ഉണ്ണിയേശുവിനെ പ്രത്യേകമായി കാണുന്നതും ബിൽ ബോർഡുകളിൽ ദൃശ്യമായിരിന്നു. തിരുപ്പിറവിയുടെ ദൃശ്യം ബില്‍ ബോര്‍ഡില്‍ തെളിഞ്ഞപ്പോള്‍ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. തിരുപ്പിറവിയുടെ ദൃശ്യങ്ങളോടൊപ്പം “ഞാൻ ലോകത്തിൻറെ പ്രകാശമാണ്” എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ വചനഭാഗവും പ്രത്യക്ഷപ്പെട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision