കൊച്ചിയിൽ തൃപ്പൂണിത്തുറയിൽ നവജാത ശിശുവിനെ കൈമാറിയവർക്കെതിരെ കേസ്. മുരിയമംഗലം സ്വദേശിയായ യുവതി പ്രസവിച്ച രണ്ടാമത്തെ കുഞ്ഞിനെയാണ് കോയമ്പത്തൂർ സ്വദേശികൾക്ക് കൈമാറിയത്.
ആശാ പ്രവർത്തക വീട്ടിൽ നടത്തിയ പരിശോധനയിൽ കുട്ടിയെ കാണാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയെ അനധികൃതമായി കൈമാറ്റം ചെയ്തു എന്ന ആശാ പ്രവർത്തകയുടെ പരാതിയിന്മേൽ ഹിൽപാലസ് പൊലീസ് കേസെടുക്കുകയായിരുന്നു.