നൈജീരിയയിലെ തെക്കൻ കടൂണ സംസ്ഥാനത്തെ ഇസ്ലാമിക ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയ കുപ്രസിദ്ധമായ റിജാന വനത്തിൽ നൂറുകണക്കിന് ക്രൈസ്തവര്‍ ബന്ദികളായി കഴിയുന്നുണ്ടെന്ന് നൈജീരിയന്‍ സംഘടനയായ ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ദി റൂൾ ഓഫ് ലോയുടെ വെളിപ്പെടുത്തല്‍ (ഇന്റർ സൊസൈറ്റി).
തീവ്ര ഇസ്ലാമിക നിലപാടുള്ള ഫുലാനി ഇടയന്മാരാണ് തട്ടിക്കൊണ്ടുപോകുന്നതിന് ചുക്കാന്‍ പിടിക്കുന്നതിന് സംഘടന വെളിപ്പെടുത്തി.തീവ്രവാദി ആക്രമണത്തിന് ഇരയായവരിൽ നിന്നുള്ള സാക്ഷ്യങ്ങൾ സമാഹരിച്ച് “ഇൻസൈഡ് റിജാന: നൈജീരിയാസ് ഹോസ്റ്റേജ് ഫോറസ്റ്റ്” എന്ന തലക്കെട്ടിൽ ‘ട്രൂത്ത് നൈജീരിയ’ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ഇന്റർ സൊസൈറ്റിയുടെ കണക്കുകള്‍.
മാസങ്ങളോളം തടവിലാക്കപ്പെട്ട ഇരകൾ താമസിക്കുന്ന 11 വലിയ ക്യാമ്പുകൾ റിജാനയിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഓരോന്നിലും അന്‍പതില്‍ അധികം തടവുകാരുണ്ട്. ഏകദേശം 30 തടവുകാരുള്ള 10 ചെറിയ ക്യാമ്പുകളുണ്ടെന്നും സൂചനയുണ്ട്. ഓഗസ്റ്റ് വരെ ഗ്രാമത്തിൽ തടവിലാക്കപ്പെട്ട ക്രിസ്ത്യാനികളുടെ ആകെ എണ്ണം 850 ആണെന്ന് കണക്കാക്കപ്പെടുന്നു.












