‘നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്കുള്ള പലിശ സഹായ പദ്ധതി’

Date:

പത്തു ലക്ഷം രൂപവരെ സ്ഥിരമൂലധന നിക്ഷേപമുള്ള നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് പലിശ സബ്‌സിഡി നല്‍കുന്നതിനുള്ള വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതിയാണ് ‘നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്കുള്ള പലിശ സഹായ പദ്ധതി’.

മൂലധന വായ്‍പയെടുത്ത നാനോ ഗാർഹിക സംരംഭങ്ങൾക്ക്, അവർ അടച്ച പലിശയുടെ ഒരു ഭാഗം തിരികെ നൽകുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഉത്പാദന, മൂല്യ വർദ്ധിത സേവന,ജോബ് വർക്ക് മേഖലയിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാം.പത്തു ലക്ഷം രൂപ വരെ സ്ഥിര നിക്ഷേപമുള്ളതും അഞ്ച് എച്ച്.പിയോ അതില്‍ താഴെയോ വൈദ്യുതി ലോഡ് കണക്ഷന്‍ ഉള്ളതുമായ സംരംഭങ്ങൾക്കാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈസന്‍സ് യൂണിറ്റുകള്‍ക്ക് ആവശ്യമില്ല. നാനോ സംരംഭങ്ങളുടെ സ്ഥിര മൂലധന വായ്പയില്‍ സംരംഭകര്‍ അടച്ച പലിശയ്ക്ക് 6% 3 വര്‍ഷം തുടര്‍ച്ചയായി തിരികെ ലഭിക്കും. വനിതാ, പട്ടിക ജാതി- പട്ടിക വർഗ്ഗ വിഭാഗക്കാരുടെ യൂണിറ്റുകൾക്ക് അവർ അടച്ചു കഴിഞ്ഞ മൂലധന വായ്പയുടെ 8% പലിശ തുകയും 3 വര്‍ഷം തുടര്‍ച്ചയായി തിരികെ ലഭിക്കും.സര്‍ക്കാരിന്റെ മറ്റു ധനസഹായം നേടിയ യൂണിറ്റുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. പ്ലാന്റ,് മെഷിനറി, ഓഫീസ് ഉപകരണങ്ങള്‍, വൈദ്യുതീകരണം എന്നിവയ്ക്കായി സംരംഭകര്‍ അംഗീകൃത ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് എടുത്ത വായ്പകളിന്‍മേല്‍ ഈടാക്കുന്ന പലിശയിനത്തില്‍ ജനറല്‍ വിഭാഗത്തിന് ആറു ശതമാനവും വനിത/പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തിന് എട്ടു ശതമാനവുമാണ് പലിശ സബ്‌സിഡി. പൊതുമേഖലാ ബാങ്കുകള്‍, റീജണല്‍ റൂറല്‍ ബാങ്കുകള്‍, സ്വകാര്യ മേഖലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സിഡ്ബി എന്നീ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് ആദ്യത്തെ മൂന്നു വര്‍ഷം പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇക്കാലയളവില്‍ വായ്പ തിരിച്ചടവില്‍ മുടക്കം വരരുത് എന്ന നിബന്ധനയുണ്ട്.പദ്ധതിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് തൊട്ടടുത്തുള്ള ജില്ലാ വ്യവസായ കേന്ദ്രമോ www.industry.kerala.gov.in എന്ന വെബ്സൈറ്റോ സന്ദർശിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...