എഐഎഡിഎംകെ വീണ്ടും എന്‍ഡിഎ ക്യാമ്പില്‍. ചെന്നൈയില്‍ എത്തിയ അമിത് ഷാ എടപ്പാടി പളനിസ്വാമിയുമൊത്താണ് സഖ്യം പ്രഖ്യാപിച്ചത്. സഖ്യത്തെ എടപ്പാടി
പളനിസ്വാമി നയിക്കുമെന്നും പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമെന്നും അമിത് ഷാ പറഞ്ഞു. തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം
അധികാരത്തില്‍ എത്തും. എടപ്പാടിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും എഐഎഡിഎംകെ എന്‍ഡിഎയില്‍ ചേരുന്നത് ഒരു ഉപാധിയും ഇല്ലാതെയാണെന്നും അമിത് ഷാ പറഞ്ഞു.