പുതുതായി ആരംഭിക്കുന്ന എം.എസ്.എം.ഇ കൾക്ക് 4% പലിശ നിരക്കിൽ വായ്പ്പ ലഭ്യമാക്കുന്നതാണ് സംരംഭക വായ്പാ പദ്ധതി. നടപ്പ് സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. കുറഞ്ഞ നിരക്കിൽ ബാങ്കുകൾ വായ്പ്പ നൽകുമ്പോൾ ഉണ്ടാകുന്ന അധിക ബാധ്യതക്ക് സർക്കാർ പലിശയിളവ് നൽകും. നിർമ്മാണം, സേവനം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ആരംഭിക്കുന്ന പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് പലിശയിളവ് ലഭിക്കുക. ഇതിനായി തയ്യാറാക്കിയ പ്രത്യേക പോർട്ടൽ മുഖാന്തരമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകന് ഉദ്യം രജിസ്ട്രേഷൻ ഉണ്ടാവണം. അപേക്ഷകൾ അതിവേഗം തീർപ്പാക്കാൻ എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അഞ്ച് ലക്ഷം വരെയുള്ള അപേക്ഷകൾ 15 ദിവസങ്ങൾക്കുള്ളിലും 10 ലക്ഷം വരെയുള്ള അപേക്ഷകൾ ഒരു മാസത്തിനുള്ളിലും പരിഗണിച്ച് തീർപ്പുകൽപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ 2022 ആഗസ്റ്റ് മാസത്തിൽ വായ്പാ മേളകൾ സംഘടിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. വിശദ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക.
2022 – 23 സംരംഭക വര്‍ഷത്തിന്റെ ഭാഗമായി എല്ലാ ബാങ്കുകളുടെയും സഹകരണത്തോടു കൂടി സംരംഭകര്‍ക്കായി പുതിയ വായ്പാ പദ്ധതി ആരംഭിച്ചു
Date: