റോം; ലോകമെമ്പാടുമുള്ള ആലംബഹീനര്‍ക്ക് താങ്ങും തണലുമായ അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ പുതിയ പ്രസിഡന്റായി ടോക്കിയോ ആര്‍ച്ച് ബിഷപ്പ് മോൺ.തർച്ചീസിയോ ഇസാവോ കികുച്ചി നിയമിതനായി. ഇന്ത്യ അടക്കം ഇരുനൂറോളം രാജ്യങ്ങളില്‍ സജീവ സാന്നിദ്ധ്യമുള്ള കത്തോലിക്ക സന്നദ്ധ സംഘടനയാണ് കാരിത്താസ്. 162 ദേശീയ കാരിത്താസ് അംഗ സംഘടനകൾ ഉൾപ്പെടുന്ന കാരിത്താസ് കോൺഫെഡറേഷന്റെ സെക്രട്ടറി ജനറലായി അലിസ്റ്റർ ഡട്ടനെയും, പ്രതിനിധിയോഗം തിരഞ്ഞെടുത്തു. നിലവിൽ സ്‌കോട്ട്‌ലൻഡ് കാരിത്താസ് സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ അലിസ്റ്റർ ഡട്ടന് 25 വർഷത്തിലേറെ പ്രവൃത്തി പരിചയമുണ്ടെന്നതും എഴുപതിലധികം രാജ്യങ്ങളിൽ വിവിധ മാനുഷികവികസന പ്രോജക്ടുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
2019 മുതൽ കാരിത്താസ് ഓസ്‌ട്രേലിയയുടെ സിഇഒ ആയി സേവനം ചെയ്തു വരുന്ന കിർസ്റ്റി റോബർട്ട്‌സനാണ് സംഘടനയുടെ പുതിയ വൈസ്-പ്രസിഡന്റ്. കാരിത്താസ് ഓസ്‌ട്രേലിയയിൽ പസഫിക് പ്രോഗ്രാംസ് കോർഡിനേറ്ററായും, വാർത്താവിനിമയ വിഭാഗത്തിന്റെ മേധാവിയായും ദീർഘനാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദാരിദ്ര്യം അവസാനിപ്പിക്കുക, നീതി പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യ-ജല അരക്ഷിതാവസ്ഥ പരിഹരിക്കുക, ദുരന്തങ്ങളില്‍ അടിയന്തര സഹായം ലഭ്യമാക്കുക തുടങ്ങീ നിരവധി പ്രവര്‍ത്തനങ്ങളാണ് സന്നദ്ധ സംഘടന കാഴ്ചവെയ്ക്കുന്നത്. 1962ല്‍ ആണ് കാരിത്താസ് ഇന്ത്യ വിഭാഗം ആരംഭിച്ചത്. രാജ്യത്തെ 152 സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍, നൂറിലധികം എന്‍ജിഒകള്‍ എന്നിവ കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision