12, 13 പ്ലാറ്റ്ഫോമുകളിലേക്ക് ആളുകള്‍ കൂട്ടത്തോടെ എത്തി
ന്യൂ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ ചില പ്ലാറ്റ് ഫോമുകളില്‍ തിക്കും തിരക്കുമെന്ന് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായുണ്ടായ തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ നടക്കുകയാണ്. ഇതുവരെ ആര്‍ക്കും പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ എടുത്തതായി ഡല്‍ഹി പോലീസ് അറിയിച്ചു.