ഒഡീഷയിലെ കന്ധമാലിൽ 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ കലാപത്തില്‍ ക്രൈസ്തവ അധ്യാപകനെ ഹിന്ദുത്വവാദികള്‍ ജീവനോടെ ചുട്ടുകൊന്ന സ്ഥലത്ത് നിർമ്മിച്ച പുതിയ
ദേവാലയം കൂദാശ ചെയ്തു. ഉദയഗിരിയിൽ നിന്നുള്ള സർക്കാർ അധ്യാപകനും ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സിഎൻഐ) അംഗവുമായ മാത്യു നായകിനെ വളഞ്ഞ ഹിന്ദുത്വവാദികള്‍ മണ്ണെണ്ണ ഒഴിച്ച്
തീകൊളുത്തി കൊലപ്പെടുത്തുകയായിരിന്നു. ഗുഡ്രിക്കിയയിലെ മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള കത്തോലിക്ക ദേവാലയത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയിട്ടായിരിന്നു കൊടും ക്രൂരത.













