ഇക്കഴിഞ്ഞ സെപ്റ്റംബർ മുപ്പതാം തീയതി പുതിയതായി സ്ഥാനാരോഹണം ചെയ്യപ്പെട്ട ഇറ്റലിക്കാരായ മൂന്നു കർദ്ദിനാളുമാരെ ഇറ്റാലിയൻ രാഷ്ട്രപതി സെർജിയോ മത്തരെല്ല ഔദ്യോഗിക വസതിയിൽ സ്വീകരിച്ചു.
സെപ്റ്റംബർ മുപ്പതാം തീയതി വത്തിക്കാനിൽവെച്ച് നടന്ന കൺസിസ്റ്ററിയിൽ പുതിയതായി ഇരുപത്തിയൊന്നു കർദ്ദിനാളുമാരാണ് സ്ഥാനാരോഹണം ചെയ്യപ്പെട്ടത്. അവരിൽ ഇറ്റലിക്കാരായ ക്ലൗഡിയോ ഗുജറോത്തി, പിയർബാറ്റിസ്റ്റ പിസബല്ല, അഗസ്തിനോ മർക്കെത്തോ എന്നിവരെ ഇറ്റാലിയൻ രാഷ്ട്രപതി സെർജോ മത്തരെല്ല തന്റെ ഔദ്യോഗിക വസതിയായ ക്വിരിനാലേ കൊട്ടാരത്തിൽ സ്വീകരിക്കുകയും, അവരോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയുമായിരിന്നു.
പുതിയതായി കർദ്ദിനാളായി സ്ഥാനാരോഹണം ചെയ്യപ്പെടുന്ന ഇറ്റലിക്കാരായവരെ രാഷ്ട്രപതി ഇപ്രകാരം സ്വീകരിക്കുന്നതും അവരോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുന്നതും വര്‍ഷങ്ങളായുള്ള പാരമ്പര്യമാണ്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ, ഇറ്റലിയിലേക്കുള്ള അപ്പസ്തോലിക ന്യൂണ്‍ഷോ കർദ്ദിനാൾ എമിൽ പോൾ ഷെറിങ്, പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ഇറ്റാലിയൻ അംബാസഡർ ഫ്രാഞ്ചെസ്‌കോ ദി നിറ്റോ എന്നിവരും പുതിയ കർദ്ദിനാളുമാരോടൊപ്പം സംഘത്തിലുണ്ടായിരിന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision