പാലാ മെഡിസിറ്റിയുടെ കാൻസർ സെന്റർ ഇനി മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലി മെമ്മോറിയൽ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ എന്നറിയപ്പെടും
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പുതുതായി ആരംഭിച്ച കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്, ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ പേര് നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ മെത്രാഭിഷേക ജൂബിലിയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ചാണ് ഈ തീരുമാനം. ‘മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലി മെമ്മോറിയൽ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ’ എന്നാണ് ഇനി ഈ സ്ഥാപനം അറിയപ്പെടുക. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടാണ് ഈ പ്രഖ്യാപനം നടത്തിയത്.
കാൻസർ ചികിത്സാരംഗത്ത് ഏറ്റവും നൂതനമായ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെന്റർ ആരംഭിച്ചത്. മാർ സ്ലീവാ മെഡിസിറ്റിയുടെ ആറാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് സെന്റർ നാടിന് സമർപ്പിച്ചത്. ഈ പുതിയ സംരംഭം കാൻസർ രോഗികൾക്ക് വലിയ പ്രതീക്ഷ നൽക്കുന്നു













