നവജാതശിശുക്കളുടെ മരണനിരക്ക് കൂടിവരുന്നതായി ഐക്യരാഷ്ട്രസഭയുടെ യൂണിസെഫ് സംഘടന പുറത്തിറക്കിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടിയുള്ള സംഘടനായ യൂണിസെഫ് പുറത്തിറക്കിയ സർവേ റിപ്പോർട്ടിൽ കഴിഞ്ഞവർഷങ്ങളിൽ നവജാതശിശുക്കളുടെ മരണനിരക്ക് കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ കൂടിയതായി സൂചിപ്പിക്കുന്നു. ലോകത്ത് ഓരോ 40 സെക്കന്റിലും ഒരു നവജാതശിശു മരണപ്പെടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് സംഘടന പുറത്തുവിടുന്നത്.2020 ൽ നടത്തിയ ബോൺ റ്റു സൂൺ എന്ന പഠനമനുസരിച്ച് ഏകദേശം 13.4 ദശലക്ഷം കുഞ്ഞുങ്ങൾ മാസം തികയാതെ ജനിക്കുകയും 1 ദശലക്ഷത്തോളം കുട്ടികൾ സങ്കീർണതകൾ മൂലം മരിക്കുകയും ചെയ്തു.
അകലമരണത്തെ ‘നിശബ്ദമായ അടിയന്തരാവസ്ഥ’ എന്നാണ് സംഘടന വിശേഷിപ്പിക്കുന്നത്. മാസം തികയാതെയുള്ള ജനനം, പ്രദേശം, വരുമാനം, വംശീയത എന്നിവയും അകാലമരണങ്ങൾക്ക് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ 10-ൽ 9-ലധികം പേരുമായി താരതമ്യപ്പെടുത്തുമ്പോൾ, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ മാസം തികയാതെയുള്ള നവജാതശിശുക്കളിൽ 10 ൽ ഒരാൾ മാത്രമേ അതിജീവിക്കുന്നുള്ളൂവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ദക്ഷിണേഷ്യയിലും ഉപ-സഹാറൻ ആഫ്രിക്കയിലുമാണ് മാസം തികയാതെയുള്ള ജനനനിരക്ക് ഏറ്റവും കൂടുതലുള്ളത്. ഈ പ്രദേശങ്ങളിലെ മാസം തികയാതെയുള്ള ശിശുക്കളുടെ മരണനിരക്കും കൂടുതലാണ്.സംഘർഷം, കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക നാശം, കൊറോണ മഹാമാരിയും അനുബന്ധിത ആരോഗ്യപ്രശ്‌നങ്ങളും, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവയുടെ ആഘാതങ്ങൾ എല്ലായിടത്തും സ്ത്രീകളുടെയും, കുട്ടികളുടെയും അപകടസാധ്യത വർദ്ധിപ്പിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision