മഹാരാഷ്ട്രയിലെ പൂന രൂപതയുടെ പുതിയ മെത്രാനായി ബിഷപ്പ് ജോൺ റോഡ്രീഗസിനെ മാർപ്പാപ്പാ നിയമിച്ചു. ബോംബെ അതിരൂപതയുടെ സഹായമെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന അദ്ദേഹത്തെ നിലവിലെ മെത്രാൻ പ്രായാധിക്യത്തെ തുടർന്ന് രാജി സമർപ്പിച്ച സാഹചര്യത്തിൽ ആണ് പുതിയ മെത്രാനായി പാപ്പാ തിരഞ്ഞെടുത്തത്. ശനിയാഴ്ചയാണ് ഫ്രാൻസിസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
55 വയസ്സു പ്രായമുള്ള ബിഷപ്പ് ജോൺ റോഡ്രീഗസ് മുമ്പയിൽ 1967 ആഗസ്റ്റ് 21-നാണ് ജനിച്ചത്. 1998 ഏപ്രിൽ 18-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2013 മെയ് 15-ന് ബോംബെ സഹായമെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെടുകയും അക്കൊല്ലം തന്നെ ജൂൺ 29-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.
പൂന രൂപതയുടെ മെത്രാൻ തോമസ് ദാബ്രെ പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സമർപ്പിച്ച രാജി സമർപ്പിച്ചിരുന്നു. ശനിയാഴ്ച ഈ രാജി സ്വീകരിച്ചതിനു ശേഷം ആണ് പാപ്പാ ജോൺ റോഡ്രീഗസിനെ പൂന രൂപതയുടെ പുതിയ അധ്യക്ഷനായി നിയമിച്ചത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision