സംഘർഷം മുറുകുന്നതിനിടെ ഇറാൻ ആക്രമണം നടത്തിയ ബെയ്ത്ത് ഷെമേഷിൽ സന്ദർശനം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹുവിന്റെ ഓഫീസീന് നേരെ ആക്രമണം നടത്തിയെന്ന ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശവാദത്തിന്
പിന്നാലെയാണ് സന്ദർശനം. ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഒൻപതോളം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. സാധാരണക്കാരെ സംരക്ഷിക്കുമെന്നും ടെഹ്‌റാനെതിരേ തിരിച്ചടിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഇറാനിയൻ മിസൈലുകൾ ഇസ്രയേൽ നഗരങ്ങളെ തകർത്തുവെന്നും മരണസംഖ്യ ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.













