പ്രധാനമന്ത്രിയായി സുശീല കർക്കിയെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് നേപ്പാൾ ബാർ അസോസിയേഷൻ. നിയമനത്തിനെതിരെ നിയമപരമായ പരിഹാരങ്ങൾ തേടുമെന്ന് ബാർ അസോസിയേഷൻ അറിയിച്ചു.
പാർലമെന്റ് പിരിച്ചുവിടുന്നത് ഭരണഘടനയുടെ ലംഘനമെന്നും ബാർ അസോസിയേഷൻ വിമർശിച്ചു. അതേസമയം നേപാളിൽ തെരഞ്ഞെടുപ്പ് 2026 മാർച്ച് 5 ന് നടത്തും. സുശീല കർക്കി ചുമതല ഏറ്റതിന് പിന്നാലെയാണ് പ്രഖ്യാപനം.
നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രിയാണ് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ സുശീല കർക്കി. നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ മുൻ എംഡി കുൽമാൻ ഗിസിംഗിനെ പ്രധാനമന്ത്രി ആകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രക്ഷോഭകർ രംഗത്തെത്തിയിരുന്നു.