പാകിസ്താൻ താരം അർഷദ് നദീമിനെ തന്റെ പേരിലുള്ള മീറ്റിലേക്ക് വിളിച്ചതിന് നേരിടുന്നത് കടുത്ത സൈബർ ആക്രമണമാണെന്ന് നീരജ് ചോപ്ര പറഞ്ഞു. കുടുംബത്തെ പോലും വെറുതെ വിടുന്നില്ല. ഒരു അത്ലറ്റ് മറ്റൊരു അത്ലറ്റിനെ ക്ഷണിച്ചു, അതിനകത്ത് രാജ്യങ്ങൾ തമ്മിലുള്ള വിഷയങ്ങളില്ല.
പഹൽഗാo ആക്രമണത്തിന് മുമ്പാണ് ക്ഷണിച്ചത്. എന്നാൽ കഴിഞ്ഞ 48 മണിക്കൂറിനിടെ കാര്യങ്ങൾ മാറിമറിഞ്ഞുവെന്നും നീരജ് ചോപ്ര പറഞ്ഞു.
പുതിയ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് വരാൻപോലും സാധിക്കില്ല. രാജ്യതാൽപര്യത്തിനെതിരായി
താൻ ഒരിക്കലും നിലകൊള്ളില്ല. രാജ്യത്തോടുള്ള തന്റെ സ്നേഹം ചോദ്യം ചെയ്യപ്പെടുന്നതിൽ വേദനയുണ്ട്. ഭീകരാക്രമണത്തിന് രാജ്യം ശക്തമായി മറുപടി കൊടുക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും നീരജിന്റെ പ്രസ്താവനയിൽ അറിയിച്ചു.