ഏറ്റുമാനൂര്‍:നീണ്ടൂര്‍ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തില്‍
സ്‌കന്ദഷഷ്ഠിആചരണം നവബംര്‍ ഏഴിന്ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടക്കും.
സുബ്രഹ്‌മണ്യസ്വാമി ശൂരസംഹാരംചെയ്ത ദിവസമാണ് സ്‌കന്ദഷഷ്ഠി.
ഭഗവാന്‍ ദേവസേനാതിപതിയായി താരകാസുര നിഗ്രഹഭാവത്തില്‍ കുടികൊള്ളുന്ന നീണ്ടൂര്‍ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠിആചരണംപ്രധാന്യമുള്ളതാണന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സ്‌കന്ദഷഷ്ഠി ദിവസത്തെ പൂജകള്‍ ക്ഷേത്രംതന്ത്രിസൂര്യകാലടിസൂര്യന്‍ജയസൂര്യന്‍ഭട്ടതിരിപ്പാടിന്റേയും മേല്‍ശാന്തി പോണല്ലൂര്‍ ഇല്ലത്ത് പ്രദീപ്.ജി.നമ്പുതിരിയുടെയും മഖ്യകാര്‍മികത്വത്തിലാണ് നടക്കുന്നത്.ഏഴിന് രാവിലെ 7.30-ന് സ്‌കന്ദഷഷ്ഠിസംഗീതോത്സവം- സംഗീതസദസ് വിഷ്ണുപ്രസാദ് ഇടയാറ്റ്,9.15-ന്‌കോട്ടയംആര്‍.നന്ദകുമാറിന്റ വയലില്‍കച്ചേരി, 11-ന് കേരളാപോലീസ് മുന്‍ ഡി.ജി.പി.ഡോ.അലക്‌സാണ്ടര്‍ ജേക്കബിന്റ ആദ്ധ്യാത്മിക പ്രഭാഷണം,ഒരുമണിക്ക് ഷഷ്ഠിപൂജ,1.45-ന് നീണ്ടൂര്‍ ധ്വനിബീറ്റ്‌സിന്റ ഭക്തിഗാനമേള എന്നിവയാണ് പ്രധാനപരിപാടികള്‍.
കേരളാക്ഷേത്രസംരക്ഷണസമിതി ജില്ലാവൈസ് പ്രസിഡന്റ് കെ.പി.സഹദേവന്‍,ശാഖാസെക്രട്ടറി ബി.മുരളീധരന്‍,ദേവസ്വം സെക്രട്ടറി എസ്.അരവിന്ദാക്ഷന്‍,പുനരുദ്ധാരണസമിതി സെക്രട്ടറി അശോക് രാജന്‍,കാര്‍ത്തിക്.സി.നായര്‍ എന്നിവര്‍ പ്രത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision