നീണ്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസും കോട്ടയം സ്നേഹിത ജൻഡർ ഹെൽപ് ഡെസ്കും സംയുക്തമായി വനിതാദിന ആഘോഷവും വിജിലൻ്റ് ഗ്രൂപ്പ് സംഗമവും നീണ്ടൂർ രാജമക്കൾ ഓഡിറ്റോറിയത്തിൽ നടത്തി.
സിഡിഎസ് ചെയർപേഴ്സൺ മിസ്സ് എൻ. ജെ റോസമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം .ജി യൂണിവേഴ്സിറ്റി രജിസ്‌ട്രാർ പ്രൊഫസർ ഡോക്ടർ ബിസ്മി ഗോപാലകൃഷ്ണൻ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി .കെ. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. സ്നേഹിതാ കൗൺസിലർ ശ്രീമതി മഞ്ജു ജോണി വനിതാദിന സന്ദേശം നൽകി. വിജിലൻറ് ഗ്രൂപ്പ് അംഗങ്ങൾക്ക് ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് എക്സൈസ്കോട്ടയം ഡിവിഷനിലെ ശ്രീ ബെന്നിസെബാസ്റ്റ്യൻ ക്ലാസ് നൽകി. ശ്രീമതി ആലീസ് ജോസഫ്, ശ്രീമതി ജലജ സുരേഷ്, ശ്രീമതി ഉഷാദേവി ,ശ്രീ. ജയകുമാർ(മെമ്പർ സെക്രട്ടറി) എന്നിവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, സിഡിഎസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ, വിജിലൻ്റ് ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, അക്കൗണ്ടൻറ്, സി.ആർ.പി മാർ ,കമ്മ്യൂണിറ്റി കൗൺസിലർ എന്നിവർ പങ്കെടുത്തു